വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്പന തുടങ്ങിയവ കാരണം നിരക്ക് കുറയും. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും. കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വര്‍ധന മാത്രമാണ് നടപ്പാക്കിയത്. അടുത്ത 5 വര്‍ഷത്തേക്ക് കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപം 28,000 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 13,000 കോടി പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്. 60 ശതമാനം കേന്ദ്ര ഗ്രാന്‍ഡുള്ളതിനാല്‍ നിരക്ക് വര്‍ധനയിലേക്ക് മാറ്റേണ്ടതില്ല. 8000 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനും കേന്ദ്രവിഹിതം ലഭിക്കും. 6000 കോടിയാണ് ബോര്‍ഡിന്റെ സഞ്ചിത നഷ്ടം. പത്തു ശതമാനത്തോളം ചെലവു കുറക്കുന്നതും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു വില്‍ക്കുകയാണ്. ഇത് കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് നല്കി വ്യവസായ സൌഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യവസായികളുമായി കെ.എസ്.ഇ.ബി. ചര്‍ച്ച നടത്തിയിരുന്നു.
Related News
കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി
കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ […]
കേന്ദ്രത്തിനെതിരെ ഹരജി നല്കുമ്പോള് ഗവര്‍ണറെ അറിയിക്കണമെന്നില്ല; ആരിഫ് ഖാനെതിരെ മുന്‍ ഗവര്‍ണര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കേണ്ട ഭരണ ഘടനാ ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സദാശിവം മീഡിയവണിനോട് പറഞ്ഞു. സുപ്രധാന വിഷയങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് ഉചിതം. എന്നാല്‍ കാര്യങ്ങള്‍ അറിയിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. തന്റെ കാലത്ത് മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി അറിയിച്ചിരുന്നു. താന്‍ ഗവര്‍ണറായിരിക്കെ രാഷ്ട്രീയകാര്യങ്ങളില്‍ […]
കണ്ണൂരില്‍ ഒരു വീട്ടില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ പാടിച്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വീട്ടിലാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ചെറുവത്തൂരിനടുത്ത് പാടിച്ചാലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാവും സുഹൃത്തും മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചു.