ബജറ്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയില്‍ ലോകത്തിന് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ബജറ്റിലൂടെ കഴിയും. ഇന്ത്യയുടെ വാക്സിനേഷന് പദ്ധതി ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വാക്സിനേഷന് പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചര്‍ച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ എന്ന നിലയില്‍ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വര്‍ഷത്തിന്റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്റെ വേഗത കൂട്ടുന്നതില്‍ പങ്കാളികളായി മാറണമെന്നും മോദി അഭ്യര്‍ഥിച്ചു.
Related News
ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും; രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും
കോൺഗ്രസ് പ്രചാരണത്തിന് ഊർജം നൽകാൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ എത്തും. രാജ് കോട്ടിലും, സൂറത്തിലുമായി രണ്ട് റാലികളിൽ രാഹുൽ പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട്. നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി ബിജെപി നേതാക്കൾക്ക് നിർദേശം നൽകി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏറ്റവും നിർണ്ണായക ദിനമാണ് ഇന്ന്. നരേന്ദ്ര മോദി – രാഹുൽ ഗാന്ധി- അരവിന്ദ് കേജ്രിവാൾ മൂവരും […]
‘റാണി’ വഴി ജോളിയുടെ എന്‍.ഐ.ടിയിലേക്ക് കടക്കാൻ പൊലീസ്
കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഉറ്റ കൂട്ടുകാരി റാണി വടകര റൂറൽ എസ്പി ഓഫീസിന്റെ മുന്നിലെത്തി. വെള്ളിയാഴ്ച രാവിലെ 9.20 ന് ഓട്ടോറിക്ഷയിൽ രണ്ട് പേർക്കൊപ്പമാണ് ഇവരെത്തിയത്. ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എസ്പി ഓഫീസിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ ഒട്ടോറിക്ഷക്ക് അകത്ത് തന്നെയിരുന്നു. തലശ്ശേരിയിൽ നിന്നാണ് റാണി ഓട്ടം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. 9.55 ഓടെ ഇന്റലിജൻസ് ഡിവൈഎസ്പി ഇസ്മയിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ സമയത്ത് ഓട്ടോറിക്ഷയിലേക്ക് നോക്കി അവരെ […]
അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി
അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്. അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് […]