India National

പാക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവുകളുമായി വ്യോമസേന

തെളിവായി ഇലക്ട്രോണിക് രേഖകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേന പുറത്തുവിട്ടത്.

ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് തുനിഞ്ഞ പാക് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ തുരത്തിയത്. കൂടുതല്‍ വ്യക്തതയുള്ള തെളിവുകളുണ്ടെങ്കിലും രഹസ്യസ്വഭാവമുള്ളതിനാല്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു.

അതേസമയം പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വ്യോമസേന തന്നെ ആക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നത്.