പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മണ്ണാർക്കാട് കല്ലടിക്കോട് പറക്കല്ലടിയിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.
Related News
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഹരജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന് ദിലീപ് നൽകിയ ഹർജി തള്ളി. മറ്റന്നാൾ ദിലീപുൾപ്പടെയുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹർജിയാണ് തള്ളിയത്. മറ്റന്നാൾ ഈ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 10-ാം പ്രതി വിഷ്ണുവും വിടുതൽ ഹരജി നൽകിയെങ്കിലും […]
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കും. തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതൽ അനുമതിയുണ്ട്. ഇൻഡോറിൽ 100ഉം […]
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും […]