ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
Related News
‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്’; ശിക്ഷയായി പൊലീസിന്റെ വക ആയിരം തവണ ഇംപോസിഷന്‍
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബസുകളുടെ ഓട്ടപ്പാച്ചില്‍ ദിവസവും നിരവധി ജീവനാണെടുക്കുന്നത്. ഇതിനിടയിലാണ് പൊലീസ് നഗരത്തില്‍ വ്യാപക പരിശോധന നടത്തിയതും മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാരെ അറസ്റ്റിലായതും. ഇവരെയാണ് ഹില്‍പാലസ് പൊലീസ് ഇംപോസിഷന്‍ […]
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇന്നലെയും […]
ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി
എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതിയെ വൈസ് ചാന്‍സലര്‍ നിയമിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശം നല്കി.