കേന്ദ്ര സര്‍ക്കാറിന്റേയും,യൂത്ത് കോണ്‍ഗ്രസ്സിന്റേയും പരസ്യങ്ങള്‍ കണ്ടവവര് ആദ്യമൊന്ന് ഞെട്ടി. രണ്ടിലും ഒരേ അഭിനയതാക്കള്‍. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ പരസ്യത്തില്‍ അഭിയിച്ചവര് തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യത്തിലുമുള്ളത്. വേഷവിധാനങ്ങളും തലക്കെട്ടും പോലും ഒന്ന് തന്നെ. യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായുള്ള വാഗ്ധാനങ്ങളില്‍ നല്കിയ പരസ്യങ്ങളിലാണ് ബി.ജെ.പി പരസ്യത്തിലുള്ള അതേ മോഡലുകളുള്ളത്.
സര്‍ക്കാര്‍ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയാക്കിയെന്ന് വിമര്‍ശനമുയര്‍ന്ന പദ്ധതിയിലെ മോഡലിനെയാണ് കോണ്‍ഗ്രസും പരസ്യത്തിനായി ഉപയോഗിച്ചത്. പ്രധാനനമന്ത്രി ജന്‍ ഔഷധി പരിയോജനയുടെ പുറത്തിറക്കുന്ന മരുന്ന് കവറിന് മുകളില്‍ ഭാരതീയ ജനത പാര്‍ട്ടി എന്നതിന്റെ ചുരക്കെഴുത്തായ ഭ,ജ,പ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഴുതിയത് നേരത്തെ വിവാദമായിരുന്നു. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യു.എസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ മരുന്ന് കവറുകളിലാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമുണ്ടായിരുന്നത്.