നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.
Related News
ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടി; മധുവിന്റെ കുടുംബം സുപ്രിം കോടതിയിലേക്ക്
ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയിൽ പോകും. നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേർത്തു. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്. കേസിൽ ഒന്ന് മുതൽ […]
75,000 രൂപ ശമ്പളം വേണം; സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷന്റെ കത്ത് പുറത്ത്
സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതു ഭരണ വകുപ്പിന് നൽകിയ കത്ത് പുറത്ത്. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം. മിനിട്ട്സും പുറത്ത്. ചെയർമാൻ 75,000 രൂപ ശമ്പളം വേണം, റിട്ടേയർഡ് നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ കൺസൾട്ടൻ്റാക്കണം, ഡോ വിനയ ബാബു എന്ന അംഗത്തിന് സിറ്റിംഗ് ഫീ 3000, കൂടാതെ വർക്കിൻ്റെ വോള്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 7500, ഓഫിസ് […]
ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി. സ്വപ്നയും മറ്റൊരാളും ചേര്‍ന്ന് ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. അതിനിടെ ശിവശങ്കറിനെ രൂക്ഷമായി […]