പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 11 മണിക്ക് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. പേട്ട കൊച്ചമ്പലത്തിന് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ തുള്ളൽ ആരംഭിക്കുന്ന അമ്പലപ്പുഴ സംഘം വാവര് പള്ളിയിൽ കയറി വലിയമ്പലത്തിൽ എത്തും. പകൽ നക്ഷത്രം തെളിഞ്ഞ ശേഷമാകും ആലങ്ങാട് സംഘം തുള്ളി തുടങ്ങുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പേട്ടതുള്ളൽ. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ നാളെ മുതൽ ആരംഭിക്കും. നാളെ ആദ്യപ്രസാദ ശുദ്ധിക്രിയയാണ് നടക്കുക. വ്യാഴാഴ്ച ബിംബശുദ്ധിക്രിയയും നടക്കും.
Related News
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു. […]
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടനില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം. അന്വേഷണത്തിനായി കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടും. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് സൂചന. കേസിലെ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നല്കിയാല് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി കോടതി ഇന്നാണ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് […]
അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷാവിധി ഇന്ന്
അഭയ കൊലക്കേസിലെ നിര്‍ണ്ണായക ശിക്ഷാവിധി ഇന്ന്. അഭയകൊലക്കേസില്‍ വൈദികരായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് പ്രതീക്ഷിക്കുന്ന ശിക്ഷ വിധി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ പതിനൊന്നിന് ശിക്ഷയില്‍ വാദം കേള്‍ക്കും.കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. കൊലപാതക കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ, […]