തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും .ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
Related News
കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ
കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാർജ് ചെയ്യാം. ഇനി മുതൽ ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു. രോഗതീവ്രത കുറഞ്ഞവർക്ക് 72 മണിക്കൂർ ലക്ഷണമുണ്ടായില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന […]
കോന്നി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി ചർച്ച തുടരുന്നു,സമവായത്തിലെത്താതെ കോൺഗ്രസ്
കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിൽ നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസും ബി.ജെ.പിയും . ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും അടൂർ പ്രകാശും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ കോന്നിയിൽ സ്ഥാനാർത്ഥിയാവാൻ സാധ്യതയില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ പത്തനംതിട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ് കോന്നിയിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയാവും. ഹൈക്കമാന്റാകും […]
പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്റണി
പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി വിജയൻ അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് ഗവൺമെന്റിനോട് ക്ഷമിക്കണമെന്ന് പിണറായി അപേക്ഷിക്കണം. വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്റണി പറഞ്ഞു.