ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.
Related News
മാതൃഭൂമിക്കെതിരായ വ്യാജപ്രചാരണം; ഉടന്‍ നടപടിയെന്ന് ഡി.ജി.പി.
സാമൂഹികമാധ്യമങ്ങളിലൂടെ ‘മാതൃഭൂമി’യെയും അതിന്റെ മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ‘മാതൃഭൂമി’ക്കെതിരേ വാട്സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ നല്കിയ പരാതിയിലാണ് ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്. ‘മാതൃഭൂമി’ക്കെതിരേ ശത്രുതയും വിദ്വേഷവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറിപ്പാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. കുറിപ്പിന്റെ പകര്‍പ്പ് ഉള്‍പ്പടെയാണ് പരാതി നല്‍കിയത്. അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാര്‍ക്കെതിരേ ഐ.ടി., ഐ.പി.സി. നിയമപ്രകാരം ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അസത്യപ്രചാരണത്തിനെതിരേ ദുബായ് സൈബര്‍ പോലീസിലും […]
മയക്ക് മരുന്ന് ഉപയോഗം കണ്ടെത്താന്‍ കേരളത്തില്‍ ഏബണ്‍ കിറ്റുകള്‍
മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാൻ തീരുമാനം. ഗുജറാത്തിലെ വഡോദരയിൽ നിന്ന് 50 കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ ഹൈകോടതിയെ അറിയിച്ചു. മരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന് എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലിസ് കമീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്ക്വാഡുകൾക്കാണ് വഡോദര പൊലീസ് ഉപയോഗിക്കുന്നത് […]
പ്രകാശ്രാജ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി
ബംഗലൂരു സെന്‍ട്രലില്‍ നിന്നും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്രിവാളില് നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ബംഗലൂരു സെന്‍ട്രലില്‍ പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ നല്‍കുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രകാശ് രാജ് ബംഗലൂരു സെന്‍ട്രല്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി ലോക്സഭയിലേക്ക് മല്‍സരിക്കുമെന്ന് […]