പതിറ്റാണ്ടുകളായുള്ള ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം. ബി.ജെ.പി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Related News
ഗുജറാത്തില്‍ ബസും എസ്യുവിയും കൂട്ടിയിടിച്ച് 9 മരണം
ഗുജറാത്തില്‍ ബസും എസ്യുവിയും കൂട്ടിയിടിച്ച് 9 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്സാരി ജില്ലയില്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്യുവിയില് യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി റുഷികേശ് ഉപാധ്യായ പറഞ്ഞു. എസ്യുവിയില് യാത്ര ചെയ്തിരുന്നവര്‍ അങ്കലേശ്വര്‍ നിവാസികളായിരുന്നു. വല്‍സാദില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസിലെ […]
ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; സ്വമേധയാ കേസെടുത്തു
ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ നീക്കത്തിലാണ് സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും.
‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ഇറക്കി
ബംഗളൂരുവിൽ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 92 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കോയമ്പത്തൂരിലാണ് അടിയന്തരമായി ഇറക്കിയത്. സ്മോക്ക് അലാറത്തെ തുടർന്ന് വിമാനം ഇറക്കുകയായിരുന്നു. തമിഴ്നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ എയർപോർട്ട് അധികൃതർ ഇത് തെറ്റായ അലാറം ആണെന്ന് സ്ഥിരീകരിച്ചു. എഞ്ചിനുകൾ അമിതമായി ചൂടായതിനെ തുടർന്നാണ് അലാറം മുഴങ്ങിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ അലാറത്തിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തുകയും, എഞ്ചിനുകൾക്ക് […]