Kerala Uncategorized

പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്.

പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധനക്കിറങ്ങി. റോഡുകളിൽ മഫ്തിയിലും ഉദ്യോഗസ്ഥർ. പരിശോധന ഏകോപിപ്പിച്ച് ആർടിഒയും.

ഒരു മണിക്കൂർ പരിശോധനയിൽ മാത്രം 126 പേർക്കെതിരെ കേസ്. 111 പേർക്ക് താക്കീത് നൽകി വിട്ടയച്ചു. കൊവിഡ് മുൻകരുതലിൽ ബ്രീത് അനലൈസർ ഒഴിവാക്കിയതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണം. ഇന്നും നാളെയും പരിശോധന തുടരും.