സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.
Related News
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]
രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
സ്റ്റേഷന് പൂര്‍ണമായി അണുവിമുക്തമാക്കും.പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരുമായി ഇടപഴകിയ ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇവര്‍ നിരീക്ഷണത്തിൽ പോയില്ലെന്നു ആക്ഷേപമുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കാണ് രോഗം […]
കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്; ചടങ്ങുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അക്കിത്തത്തിന് പുരസ്കാരം സമ്മാനിക്കും. ഒരു സ്കൂളിൽ പഠിച്ച രണ്ട് പേരും ജ്ഞാനപീഠം ജേതാക്കൾ. അത് കുമരനെല്ലൂരിന് മാത്രം അവകാശപ്പെടാവുന്ന അക്ഷര പെരുമ. മഹാകവി പിച്ചവെച്ച നാട്ടിടവഴികൾക്ക് ഇന്ന് അഭിമാനം വാനോളമെത്തിയ ദിനം. വൈകിയെങ്കിലും അക്കിത്തമെന്ന നൂറ്റാണ്ടിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി പുരസ്കാര നിറവിൽ അഭിമാനം കൊള്ളുകയാണ് കുമരനെല്ലൂർ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കവിയുടെ ആരോഗ്യ […]