ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.
കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി.
വാഹനപരിശോധന കർശനമാക്കും. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.