പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു. എന്നാലിത് ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയം പ്രതിപക്ഷവും പ്രകടിപ്പിച്ചു.
Related News
ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. 380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് ‘അമേസ് 28’ എന്ന് പേരിട്ട സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ഉയർന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ഒറ്റ മുറി കെട്ടിടമാണ് അമേസ് 28. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐ ഐ ടിയിലെ ചില മുൻ വിദ്യാർത്ഥികൾ ചേർന്ന് […]
തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു
തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വെച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊവിഡ് വാക്സിന് വിതരണം; ഇനി മുതല്‍ മുന്‍ഗണന രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക്
കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്ലാതെ സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി. സംസ്ഥാനത്ത് വാക്സിന് ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്സിന് ഇനി മുതല്‍ സ്പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് […]