മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ‘ഭാരത ഭാഗ്യവിധാക്കള് നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന് വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്റെ ഫലമാണ് ഇലക്ഷന് ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്റെ ഭാഗമാണ് ഈ വീഡിയോ ഗാനം. സമ്മതിദായക അവകാശവും അതിന്റെ വിനിയോഗവും ഇതില്‍ പറയുന്നു. കേരളം നേരിട്ട പ്രളയവും ഭാരത സംസ്കാരവും ഭരണസ്ഥാപനങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന ഇലക്ഷന് ഗീതത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഐ. എം.ജി. ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറാണ്.സംഗീതം മാത്യു. കെ. ഇട്ടിയുടേതാണ്. ഇന്ത്യന്‍ പതാകയും ചിഹ്നവും ദൃശ്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ”വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ വോട്ടര്‍ എന്നതില്‍ അഭിമാനിക്കൂ” എന്ന സന്ദേശത്തോടെ ഗീതം പൂര്‍ണ്ണമാകുന്നു.
Related News
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല; മുഖ്യമന്ത്രി പിണറായി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ( Regional conferences of Loka Kerala Sabha are not at government expense; Pinarayi vijayan ). മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക […]
തമിഴ്നാട്ടിൽ ശക്തമായ മഴ
തമിഴ്നാട്ടില്‍ ശക്തമായ മഴയില്‍ മരണം ഇരുപതായി. കോയമ്പത്തൂരില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്ന് 15 പേരാണ് മരിച്ചത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 20 […]
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗൂഢാലോചനയെന്ന് മമത ബാനര്‍ജി
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനാണെന്ന കടുത്ത വിമര്‍ശവുമായി മമത ബാനര്‍ജിയുടെ ട്വീറ്റ്. ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നുംമമത ട്വീറ്റില്‍ പറയുന്നു. ടിവി ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. എക്സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ […]