ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഫ്ലൂറിൻ കെമിസ്ട്രിയിൽ 30 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ കെമിക്കൽ കമ്പനിയാണ് GFL. ഫ്ലൂറോപോളിമറുകൾ, ഫ്ലൂറോ സ്പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, രാസവസ്തുക്കൾ എന്നിവയിൽ കമ്പനിക്ക് വൈദഗ്ദ്ധ്യം ഉണ്ട്. GFL-ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.