Sports

നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍. റഷ്യയുടെ നീപോംനീഷിയെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാള്‍സണ്‍ തന്റെ അഞ്ചാം കിരീടം നിലനിര്‍ത്തിയത്. മൂന്ന് റൗണ്ട് ശേഷിക്കെയാണ് കാള്‍സന്റെ ജയം.

മാഗ്നസ് കാള്‍സന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. അവസാന സ്‌കോര്‍ 7.5-3.5. ദുബായിലെ എക്‌സ്‌പോ 2020 വേദിയിലെ എക്‌സിബിഷന്‍ ഹാള്‍ ആയിരുന്നു ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വേദി.14.90 കോടി രൂപയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക. വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും.

2013ല്‍ ചെന്നൈയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാള്‍സണ്‍ തന്റെ കിരീടം ഇതുവരെ മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.