വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതമോതി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം ലീലാവതി ടീച്ചറുടെ കവിത. രാഹുല്‍ ഗാന്ധി അധികാരത്തില്‍ എത്തേണ്ടതിന്റെ ആവശ്യകതയാണ് കവിതയുടെ ഉളളടക്കം.
രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തും അദ്ദേഹം വിജയിച്ച് അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയുമാണ് ലീലാവതി ടീച്ചര്‍ കവിത തയ്യാറാക്കിയത്. എല്ലാവര്ക്കും തുല്യനീതി ലഭിക്കുവാന്‍ രാഹുലിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് കവിത അവസാനിക്കുന്നത്. പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല താന്‍ കവിത എഴുതിയതെന്നും ലീലാവതി ടീച്ചര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്നെ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ക്ഷണിച്ചതിനുളള കടപ്പാടാണ് രാജീവ് ഗാന്ധിയുടെ മകന് രാഹുല്‍ ഗാന്ധിക്കായുളള കവിത എന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. ജ്ഞാനപ്പാനയുടെ അതേ ഈണത്തില്‍ തയ്യാറാക്കിയ കവിത ആര്‍ക്കുവേണമെങ്കിലും ആലപിക്കാമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.