മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. സിംബാബ്വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് 35 കിലോ ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എയർ ഇൻ്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.
Related News
അസാധാരണ സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി
അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ സംയുക്തമായി ഗവർണർ സത്യപാൽ മാലിക്കിനെ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ […]
കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്നം സർക്കാരുകൾ പരിഹരിക്കണം; നിർദേശവുമായി സുപ്രീംകോടതി
കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിർദേശവുമായി സുപ്രീം കോടതി. കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്നം സർക്കാരുകൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം.ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നിർദേശം. സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിർദേശം . കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്, പക്ഷെ ഗതാഗതം തടസപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള യാത്രയിൽ ബുദ്ധിമുട്ടുണ്ടാക്കരുത്. സെപ്റ്റംബർ 20 ന് […]
ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേർക്ക് സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും […]