ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
Related News
അനധികൃത ഖനന അഴിമതി; ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി റെയ്ഡ്
ഹരിയാനയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിന്റെയും മുൻ ഐഎൻഎൽഡി എംഎൽഎ ദിൽബാഗ് സിംഗിന്റെയും വീടുകളിലാണ് പരിശോധന. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമാണ് റെയ്ഡെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ എന്നിവിടങ്ങളിലെ 20 ഓളം ലൊക്കേഷനുകളിലാണ് ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് നടപടി. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. യമുന […]
കശ്മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം; പ്രിയങ്ക ഗാന്ധി
കശ്മീരി ജനതയ്ക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീരികൾക്ക് സുരക്ഷ നൽകണമെന്ന് കേന്ദ്രത്തോട് പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രതികരണം. “ഞങ്ങളുടെ സഹോദരിമാർക്കും സഹോദരങ്ങൾക്കും നേരെയുള്ള ആക്രമണം വേദനാജനകമാണ്, അത് അപലപിക്കപ്പെടേണ്ടതാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കശ്മീരി സഹോദരിമാർക്കും സഹോദരന്മാർക്കുമൊപ്പം നിൽക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ കശ്മീരി ജനങ്ങൾക്കും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കണം”- ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി ഭീകരാക്രമണങ്ങലാണ് കാശ്മീരിൽ റിപ്പോർട്ട് ചെയ്തത്. […]
കെ.എസ്.ആര്.ടി.സി; നടപടി സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രന്
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ശമ്പള പരിഷ്കരണത്തിനായി ത്രികക്ഷി കരാര്‍ രൂപീകരിക്കും. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള വിതരണം കൃത്യമാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഒരു മാസമായി സമരം നടത്തിയത്. സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിയുടെ ചേംബറിലാണ് യൂണിയന് പ്രതിനിധികളുമായി ശശീന്ദ്രന് ചര്‍ച്ച നടത്തിയത്. ശമ്പളം വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ചര്‍ച്ചക്ക് ശേഷം […]