1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളയമ്പലം സ്വദേശി രവി പരാതി നൽകിയിരിക്കുന്നത്.
Related News
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം; സിലിണ്ടറുകൾ നിമയവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തൽ
തൃശൂർ കോടാലിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചട്ടലംഘനം നടന്നതായി ജില്ലാ ഫയർ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. ഗ്യാസ് സിലിണ്ടറുകൾ അപകടകരവും നിമയവിരുദ്ധവുമായ രീതിയിൽ സൂക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. ഗ്യാസ് അടുപ്പുകൾ സർവീസ് നടത്താൻ മാത്രമാണ് സ്ഥാപനത്തിന് അനുമതി നൽകിയിട്ടുള്ളത്. സ്ഫോടന സമയത്ത് 12 സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ജില്ലാ ഫയർ ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഇന്നലെയാണ് തൃശ്ശൂർ കോടാലിയില്‍ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ […]
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്കി; പരീക്ഷകൾ മാറ്റിവച്ച് സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സര്‍വകലാശാല. നാളത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ ബി.എ അഫ്സൽ. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല. രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നൽകിയത്.കണ്ണൂർ എസ് എൻ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓൺ ജൻഡർ’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് […]
കെ ടി ജലീലിന്റെ പുസ്തകം വരുന്നു; പേര് പച്ച കലര്‍ന്ന ചുവപ്പ്
പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരില്‍ കെ ടി ജലീല്‍ എംഎല്‍എയുടെ പുസ്തകം വരുന്നു. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകം ചില പുതിയ വെളപ്പെടുത്തലുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും എന്നാണ് കെ ടി ജലീല്‍ വ്യക്തമാക്കുന്നത്. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ ലീഗ്, മാധ്യമ വേട്ടയെക്കുറിച്ചും പുസ്തകത്തിലുണ്ടെന്നാണ് ജലീല്‍ പറയുന്നത്. ട്വന്റിഫോറിനോടാണ് പുസ്തക രചനയുടെ വിശദാംശങ്ങള്‍ കെ ടി ജലീല്‍ വെളിപ്പെടുത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ […]