സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം. കെ റയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമര പരിപാടികൾ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.
Related News
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്; 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു
തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പൊലിസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്ത് പൊലീസ്. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 1251 കരുതൽ നടപടി. തിരുവനന്തപുരം പരിധിയിൽ നടത്തിയത് 1200 റെയ്ഡുകൾ. ലഹരി മരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 68. തുടർച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും […]
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുൻപാകെ ഹാജരാകാൻ നിർദേശം. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായി മത്സരിച്ച കെ സുന്ദരയ്ക്ക് കോഴ നൽകി എന്ന കേസിലാണ് അന്വേഷണം. നിയമ നടപടികളുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുൻപാകെ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചു. […]
ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
പൌരത്വബില്‍, എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.