ഡൽഹയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജോലി നഷ്ടമായ തൊഴിലാളികൾക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പ്രകാരം ഡൽഹിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) ഞായറാഴ്ച 280 ആയിരുന്നത് ഇന്ന് 330 ആയി.