നടനും ‘മക്കൾ നീതി മയ്യം’ പാർട്ടി സ്ഥാപകനുമായ കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരികെയെത്തിയ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Related News
തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്
തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള. തൃശൂർ മൂസ്പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. 13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി
കായംകുളം – ആലപ്പുഴ – എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു
കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]