സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ കര്‍ദിനാള്‍, ഇടനിലക്കാരന് സാജു വര്‍ഗീസ്, ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
Related News
മോദിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് വി.എസ്
മോദി അധികാരത്തിൽ വന്നശേഷം കൂടുതൽ സൈനികർ മരിച്ചെന്നും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ വൻ അഴിമതി നടന്നുവെന്നും വി.എസ് അച്യുതാനന്ദൻ. കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വി.എസ് വിമര്‍ശിച്ചത്. മലപ്പുറത്തെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വി.എസ് . മലപ്പുറത്തെ പാർട്ടി പ്രവർത്തകർക്ക് ആവേശമായാണ് വി.എസ് വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയത്. വി.എസ് എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വി.എസ്, നരേന്ദ്രമോദി സർക്കാറിനെയും കോൺഗ്രസിനെയും വിമർശിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിനെ പ്രകീർത്തിച്ച വി.എസ്, മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി […]
ആർ.എസ്.പി.യുമായി ചർച്ച നടത്തും; കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകക്ഷികൾ ഇടപെടേണ്ട: എം.എം. ഹസൻ
യു.ഡി.എഫ്. യോഗത്തിന് മുന്നോടിയായി ആർ.എസ്.പി.യുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. സെപ്റ്റംബർ 6ന് രാവിലെ ഉഭയകക്ഷി ചർച്ചയും 3.30 ന് യു.ഡി.എഫ്. യോഗവും ചേരും. തെരഞ്ഞെടുപ്പിന് മുമ്പേ ചർച്ചകൾ വേണമെന്ന് ആർ.എസ്.പി. ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് അന്ന് നടന്നിരുന്നില്ലെന്ന് എം.എം. ഹസൻ വ്യക്തമാക്കി. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്നും എം.എം. ഹസൻ അറിയിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപ്പെടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല. പാർട്ടി പുനഃസംഘടനയുമായി പ്രശ്നങ്ങൾക്ക് […]
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ […]