Technology

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റിന്റേത് അടക്കം 687 പേജുകൾ ഫേസ്ബുക്ക് പൂട്ടിച്ചു

കോൺഗ്രസ് പാർട്ടിയുടെ ഇൻഫർമേഷൻ ടെക്നോളജി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും ബി.ജെ.പിയുമായി ബന്ധമുള്ള 15 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്ന വിവരം ഫേസ്ബുക്ക് അറിയിച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള പേജുകള്‍ വ്യാജ വിവരങ്ങള്‍ കാര്യങ്ങള്‍ പങ്ക് വെച്ചത് കൊണ്ടല്ല നീക്കം ചെയ്തതെന്നും പകരം അവയുടെ പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചതുകൊണ്ടാണെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം.

ആൾട് ന്യൂസിന്റെ കണക്കു പ്രകാരം കോൺഗ്രസ്സുമായി ബന്ധമുള്ള 2,06000 അക്കൗണ്ടുകളുണ്ട്. എന്നാൽ ബി.ജെ.പിയുടെ 2 .6 ദശലക്ഷം അക്കൗണ്ടുകൾ സിൽവർ ടച്ച് കമ്പനിയുമായി ബന്ധപ്പെട്ടതാണ്. കോൺഗ്രസുമായി ബന്ധപ്പെട്ട പേജുകൾ പരസ്യങ്ങൾക്കായി 39,000 ഡോളർ ചെലവാക്കുമ്പോൾ 79,000 ഡോളറാണ് സിൽവർ ടച്ച് കമ്പനി പരസ്യങ്ങൾക്കായി ചെലവാക്കിയത്.

1992 ൽ അഹമ്മദാബാദിൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് സിൽവർ ടച്ച് ടെക്നോളജീസ്. ഇ ഗവേണൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ വിൽക്കുന്ന കമ്പനിയാണ്. നമോ ആപ്പ് അടക്കമുള്ള പല ബി.ജെ.പി പ്രൊജെക്ടുകൾക്കും സഹായം ചെയ്തു പോന്നിരുന്ന കമ്പനിയാണ് സിൽവർ ടച്ച്.

നീക്കം ചെയ്ത പേജുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്തു വരികയായിരുന്നു എന്നാണ് റിപോർട്ടുകൾ. പ്രാദേശിക വാർത്തകൾ നൽകുകയും സ്ഥാനാര്‍ഥികളെ പ്രമോട്ട് ചെയുക ഉൾപ്പടെയുള്ള കാര്യങ്ങളാണ് നീക്കം ചെയ്ത പേജുകൾ കൈകാര്യം ചെയ്തിരുന്നത്. കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വർക്കിന്റെ കീഴിലുള്ള ‘മൈ നേഷൻ’ എന്ന വെബ്സൈറ്റിന്റെ പേജുകളും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ദൂഷ്യ സ്വഭാവത്തിന്റെ ഫലമായി ഫേസ്ബുക്ക് നീക്കം ചെയ്ത 15 പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇന്ത്യൻ ഐ.ടി കമ്പനിയായ സിൽവർ ടച്ചുമായി ബന്ധപ്പെട്ടതാണ്. കോൺഗ്രസിനെതിരെയുള്ള നീക്കങ്ങളായിരുന്നു ഈ ഗ്രൂപ്പുകളിൽ പ്രധാനമായും കണ്ടു വന്നിരുന്നത്.

മാധ്യമ പ്രവർത്തകൻ സംറത്ത് ബൻസാൽ ചെയ്ത വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈൽ അപ്ലിക്കേഷൻ നമോ ആപ്പ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് എന്നതായിരുന്നു. ദി ഇന്ത്യൻ ഐ എന്ന ട്വിറ്റർ അക്കൗണ്ടും ഫേസ്ബുക് പേജും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.