അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.
Related News
കോഴ ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു
കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്കല്, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് […]
കുട്ടനാട്ടിലെ സിപിഐഎമ്മിൽ കൂട്ടയടി; അക്രമം നടത്തിയത് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പരുക്കേറ്റവർ
ആലപ്പുഴ കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയത സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ പാർട്ടി പ്രവർത്തകർ രംഗത്ത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ ഞങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ടെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക […]
കേരളാകോണ്ഗ്രസില് സമവായത്തിനുള്ള സാധ്യത മങ്ങുന്നു
കേരളാ കോണ്‍ഗ്രസില്‍ സമവായ സാധ്യത മങ്ങുന്നു. പി.ജെ ജോസഫിന്റെ സീനിയോറിറ്റി വാദം അംഗീകരിക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒന്‍പതിന് മുന്‍പ് ചേരുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സൂചന നല്കി ഇരു വിഭാഗവും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചെയര്‍മാനാകണമെങ്കില്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാനാകാന്‍ ജോസഫിനെക്കാൾ പ്രവർത്തന പാരമ്പര്യം ജോസ് കെ.മാണിക്കാണെന്നാണ് ജോസ് കെ മാണി […]