രാഷ്ട്രീയ വിജയം നേടാനുള്ള ശ്രമമായാണ് ബി.ജെ.പി ശബരിമല വിഷയത്തെ കണ്ടതെന്ന് എന്‍.എസ്.എസ്. സമരത്തിനും നിയമപോരാട്ടത്തിനും തയ്യാറായത് യു.ഡി.എഫ് മാത്രമാണ്. അധികാരവും ഖജനാവും ഉപയോഗിച്ച് സംസ്ഥാന സർക്കാർ വിശ്വാസസംരക്ഷണ സമരത്തെ അടിച്ചമർത്താൻ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
Related News
സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു
തമിഴ്നാട് തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസില്‍ വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.കാറിന്റെ […]
മധുവധക്കേസിൽ പ്രതികൾക്ക് തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.