രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് സുപ്രിംകോടതിയിൽ ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ നിലപാട് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു.
സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വായുനിലവാരം മെച്ചപ്പെടത്താനുള്ള അടിയന്തരമായ നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.
കര്‍ഷകര്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും വാദം തള്ളിയ സുപ്രിംകോടതി മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള മലനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തരമായി എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ചോദിച്ചു.
വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏതാനും ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ ഹരിയാന–പഞ്ചാബ് ചീഫ്സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വയലവിശഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്തമാക്കണം. രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി പറഞ്ഞു.