ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ചിഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദേശങ്ങൾ നൽകിയിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമാണ പ്രവർത്തനങ്ങൾ നിരോദിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം അനുവദിക്കുക. എന്നിവയുൾപ്പെടെ വിവിധ അടിയന്തിര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
നഗരത്തിൽ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ച ദൂരപരിധി കുറഞ്ഞു. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻസ് എൻവയോൺമെന്റ് വ്യക്തമാക്കി.