കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Related News
സുബൈര്‍ വധം: 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനിയില്ല, പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍. പ്രതികളെ പിടികൂടാനല്ല, സംരക്ഷിക്കാനാണ് പൊലീസിന് ശ്രദ്ധ. സുബൈറിന് വധഭീഷണിയുള്ളതായി എസ്പിക്ക് പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് സി.പി.മുഹമ്മദ് ബഷീര്‍. അതേസമയം, കൊലയാളി സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് ഭാര്യ അര്‍ഷിക പറഞ്ഞു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. എന്നാല്‍ […]
ഇന്ന് ചിങ്ങം ഒന്ന്: കേരളത്തിന് പുതുവര്‍ഷ പിറവി
കേരളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാര്‍ഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്. പൊന്നിന് ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് […]
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ അറിയിച്ചു. ഇന്നു(02 ജൂലൈ) മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻഅറബിക്കടലിലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്നു മുതൽ […]