രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.221 മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. 12,165 പേർ കൂടി രോഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു. ഇതുവരെ 1,07,70,46,116 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരിൽ 33,724959 പേർ രോഗമുക്തി നേടി. 98.23% ആണിത്. ആകെ 4,59,873 പേർ മരണമടഞ്ഞു.
Related News
രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പാലക്കാട് പൊലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് […]
മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍
മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ലാറ്റുടമകള്‍ ആശങ്കയില്‍. ഫ്ലാറ്റുകള്‍ വാങ്ങിയ സമയത്ത് ഏതെങ്കിലും നിയമപ്രശ്നം ഉള്ളതായി അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അതേസമയം സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തില്‍ സുപ്രിം കോടതി നിലപാട് കര്‍ശനമാക്കിയതോടെ ആകെയുള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ഫ്ലാറ്റുകള്‍ വാങ്ങിയ നൂറ് കണക്കിന് ഫ്ലാറ്റുടമകളാണ് ആശങ്കയില്‍ കഴിയുന്നത്. സുപ്രിം […]
കൊല്ലപ്പെട്ട യാചകന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത് സമ്പത്തിന്റെ കൂമ്പാരം
മുംബൈയിലെ ഗോവണ്ടിയിൽ അപകടത്തിൽ മരിച്ച യാചകന്റെ പേരിൽ 8.77 ലക്ഷം മൂല്യമുള്ള ബാങ്ക് നിക്ഷേപവും, 1.5 ലക്ഷത്തിന്റെ നാണയ ശേഖരവും കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിൽ വെച്ച് ബിർജു ചന്ദ്ര ആസാദ് എന്ന യാചകൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആസാദിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച യാചകൻ ലക്ഷപ്രഭുവയിരുന്നെന്ന് പൊലീസും ചേരി നിവാസികളുെം തിരിച്ചറിയുന്നത്. ഗോവണ്ടിയിലെ ചേരിയിലുള്ള ആസാദിന്റെ തകർന്നടിഞ്ഞ ഒറ്റമുറി വീട്ടിൽ പൊലീസെത്തുമ്പോൾ മുറിയാകെ പഴയ […]