മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ. സുപ്രിം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. അതേസമയം പുതിയ അണക്കെട്ട് ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. പുതിയ ഡാമിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠന റിപ്പോർട്ടുകളും സാർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
Related News
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25 മരണം
കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസിന് മുന്നിൽ ഹാജരാകാതെ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരാകാതെ നടൻ വിനായകൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ വിനായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞദിവസം എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും വിനായകൻ എത്തിയില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് നീങ്ങാനാണ് പൊലീസ് തീരുമാനം. വിനായകനെ വിണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകന് എതിരെ […]
ബഫര്‍ സോണ്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം; ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും
പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും. എം എം മണിക്കെതിരായ പ്രതിപക്ഷ സംഘടനകളുടെ അധിക്ഷേപവും സഭയില്‍ ഉയര്‍ന്ന് വന്നേക്കും. അതേസമയം, തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നിരിക്കെ സഭാ നടപടികളുമായി സഹകരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചോദ്യോത്തര വേളയില്‍ ദേവസ്വം, ഫിഷറീസ്, വനം, ജലവിഭവ വകുപ്പ് […]