മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ രാവിലെ തുറക്കും. മന്ത്രി റൊഷി അഗസ്റ്റിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിൽ തുറക്കില്ലെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
Related News
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ്
തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്. അഞ്ചിന് വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ […]
തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച: പത്ത് ലക്ഷത്തോളം രൂപ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു
തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ഉള്ള പെൻ്റ മൊബൈൽസിലാണ് കവർച്ച. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകൾ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക്കും കവർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
കനത്ത മഴ; ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകള്‍ റദ്ദാക്കി
കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനസ്ഥാപിച്ചേക്കും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഓട്ടോമാറ്റിക് സിഗ്നൽ ഇല്ലാത്തതിനാൽ ട്രയിനുകളുടെ വൈകിയോട്ടം തുടരാനാണ് സാധ്യത. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.