രാജ്യത്ത് 13,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ ഇന്നലെ 806 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 248 എണ്ണം കൊൽക്കത്തയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ വൻ ജനക്കൂട്ടമാണ് കൊൽക്കത്തയിൽ കേസുകളുടെ വർധനയ്ക് കാരണം. അസമിലെ പ്രതിദിന കേസുകൾ 300 നും 400 നും ഇടയിലായതിനാൽ, സംസ്ഥാന സർക്കാർ ഇന്നലെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. കേരളത്തില്‍ ഇന്നലെ 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Related News
അടുത്തത് മതപരിവര്‍ത്തനം തടയാനുള്ള ബില്ലെന്ന് സൂചന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന. ഏതു തരത്തിലുള്ള മതപരിവർത്തനവും തടയുന്നതിനുള്ള ബില്ലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17ാം ലോക്സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, […]
1184 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി
1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് […]
തൃപ്തി ദേശായി ശബരിമലയിലേക്കില്ല
തൃപ്തി ദേശായി ശബരിമലയിലേക്കില്ല. താൻ ഇപ്പോൾ പൂനെയിലാണുള്ളതെന്നും മറിച്ചുള്ള പ്രചരണം ഗൂഢോദ്ദേശത്തോടെയാണെന്നും തൃപ്തി പറഞ്ഞു. പ്രചരണത്തിന് പിന്നിൽ സ്ത്രീവിരുദ്ധരെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ നവംബർ 16 നാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തൃപ്തി മടങ്ങുകയായിരുന്നു.