ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ. വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. 50 ഓളം പേരുടെ വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും നശിച്ചു. വട്ടവട, പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത് സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
Related News
‘ലോക്ക്ഡൗണ്‍ എന്നാല്‍ അടിയന്തരാവസ്ഥയല്ല’
ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്ക് ജാമ്യം നല്കാതിരിക്കാന് ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന് പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് […]
മദ്യശാലകള്‍ തുറക്കും, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകളില്‍ തീരുമാനമായി
ലോക്ഡൌണ് ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത് സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ് ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്റെ അനുമതി വേണം കേരളത്തില്‍ ബീവറേജ്സ് […]
റെക്കോർഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോർഡ് മറി കടന്ന് തുലാവർഷം
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ. ( kerala received record rainfall ) 2010ൽ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോർഡ് മറികടന്നു. ഇതോടെ 2021 റെക്കോർഡ് മഴ വർഷമായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് […]