ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ അസാന്നിധ്യത്തിലായിരുന്നു രാഘവന് പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ പി. കെ ശ്രീമതിയും കാസര്‍കോട് സതീഷ് ചന്ദ്രനും തിരുവനന്തപുരത്ത് സി. ദീവാകരനും ഇന്ന് പത്രിക സമര്‍പ്പിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഘവന് പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും പത്രിക സമര്‍പ്പിച്ചു. കനത്ത മത്സരം നടക്കുന്ന വടകര മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജനും ഇന്ന് പത്രിക നല്കി. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജയരാജന് പത്രിക സമര്‍പ്പിച്ചത്. ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി എ. സമ്പത്തും, ആലപ്പുഴയില്‍ നിന്ന് എ.എംആരിഫ്, ആലത്തൂരില്‍ നിന്ന് പി.കെ ബിജു, എറണാകുളം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവും ഇന്ന് പത്രിക സമര്‍പ്പിച്ചു.