നാലു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇന്ധനവില വർധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില. കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ 38 പൈസയും 106 രൂപ 67 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 102 രൂപ അഞ്ച് പൈസയും പെട്രോളിന് 108 രൂപയും 13 പൈസയുമാണ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡീസൽ വില 100 കടന്നു.
Related News
മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി
കരാർ വ്യവസ്ഥകൾ മാനേജ്മെന്റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്. കരാർ വ്യവസ്ഥകൾ മാനേജ്മെന്റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമത്തെ അംഗീകരിക്കാത്ത മാനേജ്മെന്റ് നിലപാടിനൊപ്പം സര്‍ക്കാറിന് നില്ക്കാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റ് മാനേജ്മെന്റിനെ അനുകൂലിക്കുന്നുവെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് ഇടയാക്കി.
വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീ കൊളുത്തി
നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
ഗവർണർക്കെതിരായ പ്രമേയത്തിലുറച്ച് യു.ഡി.എഫ്
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുറച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി തയ്യാറാകാത്തതിനാലാണ് താൻ പ്രമേയം കൊണ്ട് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി. പൌരത്വനിയമത്തിനെതിരായ സമരത്തിൽ മേൽക്കൈ ആർക്കെന്ന തർക്കം മുറുകുന്നതിനിടെയാണ് ഗവർണറെ തിരിച്ചുവിളിക്കാനുളള പ്രമേയത്തെ രാഷ്ട്രീയ അവസരമായിക്കൂടി പ്രതിപക്ഷം കാണുന്നത്. പ്രമേയത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിലെ എൽഡിഎഫ് നിലപാട് സംശയാസ്പദമാണെന്ന് ആരോപിക്കുകയും ചെയ്തു. ഗവർണർക്കെതിരായ പ്രമേയത്തെ മുഖ്യമന്ത്രി പിന്തുണയക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല […]