ബാംഗ്ലൂരിന് പിന്നാലെ ഡൽഹിയെയും തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ് വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 135/5, കൊൽക്കത്ത ഓപണർമാരായ ശുഭ്മാൻ ഗില്ലും(46) വെങ്കിടേഷ് അയ്യരും (55)മാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ് അടിച്ചെടുത്ത് വിജയതീരത്ത് എത്തിച്ചിരുന്നു. പിന്നീട് കളി അവസാനത്തിൽ ജയപരാജയ സാധ്യത മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നതു. കൊൽക്കത്തൻ താരങ്ങൾ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്സർ പറത്തി കളി ജയിച്ചു.
Related News
ആദ്യമാസം യുണൈറ്റഡിന്റെ സൂപ്പര്‍താരം ഈ ഇരുപത്തൊന്നുകാരന്
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഡാനിയല്‍ ജെയിംസിന്. ഇതുവരെ നടന്ന നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലേയും മിന്നുന്ന പ്രകടനത്തോടെയാണ് ക്ലബ് പുരസ്കാരത്തിന് ജെയിംസ് അര്‍ഹനായത്. ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ഈ സീസണില്‍ യുണൈറ്റഡിലെത്തിയ താരമാണ് 21-കാരനായ ജെയിംസ്. ഇക്കുറി തന്നെ ടീമിലെത്തിയ ഹാരി മഗ്വയര്‍, ആരോണ്‍ വാന്‍ ബിസാക്ക എന്നിവരെ പിന്തള്ളിയാണ് യുണൈറ്റഡ് ഓഗസ്റ്റിലെ സൂപ്പര്‍ താരമായ വെയില്‍സ് താരമായ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കിയാണ് […]
ക്യാപ്റ്റനെ കളിയാക്കി; രാജസ്ഥാന് റോയല്‍സിന്റെ സമൂഹമാധ്യമ ടീമിനെതിരെ നടപടി
ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോള്‍ രാജസ്ഥാന് റോയല്‍സിന്റെ സമൂഹമാധ്യമ ടീമിന് വിലക്ക്. ക്യാപ്റ്റന്‍ സഞ്ജു വി സാംസണിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് സഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്. സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന് റോയല്‍സ് പ്രചരിപ്പിച്ചത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളാണ ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ഇവിടെ ടീം പ്രൊഫഷണലായിരിക്കണം എന്ന് […]
ഏകദിന ലോകകപ്പ് 2023: കനത്ത മഴ ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത്
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. ഇനി നെതര്‍ലന്‍ഡ്സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ […]