രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
Related News
കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ
‘കോഫി വിത് കരൺ’ ടോക് ഷോക്കിടെ ലെെംഗിക പരാമർശങ്ങൾ നടത്തി വിവാദത്തിൽ പെട്ട ഇന്ത്യൻ താരങ്ങളായ ഹാർദിക് പട്ടേലിനും കെ.എൽ രാഹുലിനും ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഇരുവരും ഇരുപത് ലക്ഷം രൂപ വീതം പിഴ അടക്കാനാണ് ബി.സി.സി.ഐ നിയമിച്ച ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ വിധിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പത്ത് പാരാമിലിറ്ററി കോൺസ്റ്റബിളുമാരുടെ വിധവകൾക്ക് ഓരോ ലക്ഷം രൂപ വിതം നൽകാനും, ബ്ലെെൻഡ് ക്രിക്കറ്റർമാർക്കായി ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകാനുമാണ് വിധിച്ചിരിക്കുന്നത്. പണം […]
പന്തെറിയാന്‍ ഉമേഷ് യാദവും; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഉമേഷ് യാദവ് ടീമിലെത്തിയതാണ് പ്രധാന മാറ്റം. ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുന്നത്. വിജയ്ഹസാരെ ട്രോഫിയുടെ ഭാഗമാവാനാണ് ഷര്‍ദുലിനെ വിട്ടുകൊടുക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രമെ ഉമേഷിനെ ടീമിന്റെ ഭാഗമാക്കൂ. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഈ മാസം 24 മുതല്‍ ആരംഭിക്കും. നാലാമത്തെ ടെസ്റ്റ് ഇതെ വേദിയില്‍ മാര്‍ച്ച് നാലിനാണ്. നെറ്റ്സില്‍ പന്തെറിയാന്‍ വേണ്ടി അഞ്ച് ബൗളര്‍മാര്‍ക്ക് […]
‘സച്ചിന് മോശം ക്യാപ്റ്റനായത് സ്വന്തം പ്രകടനത്തില്‍ ഏറെ ശ്രദ്ധിച്ചതുകൊണ്ട്’
നായകനെന്ന നിലയില്‍ സച്ചിന് പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍… ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിന് തെണ്ടുല്‍ക്കറെന്ന് പറഞ്ഞാല്‍ അധികമാരും എതിര്‍ക്കാനുണ്ടാവില്ല. ഏറെ ആഘോഷിക്കപ്പെട്ട കരിയറിനിടെ സച്ചിന് തകര്‍ത്ത റെക്കോഡുകളും നിരവധി. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര സെഞ്ചുറിയില്‍ സെഞ്ചുറി തുടങ്ങി ഏതൊരു ബാറ്റ്സ്മാനും സ്വപ്നം കാണുന്ന റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. പക്ഷേ, നായകനെന്ന നിലയില്‍ സച്ചിന് പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ […]