നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണം പരിശോധനയിൽ പിടികൂടി. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിച്ചത്.
Related News
ഗതാഗത നിയമലംഘനങ്ങളില്‍ പിഴയടച്ചില്ലെങ്കില്‍ ഇനി ‘പണി’ കിട്ടും
രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ മാറുകയാണ്. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം വാഹനങ്ങളുടെ രെജിസ്ട്രേഷന് നമ്പരുകള്‍ ‘വാഹന്‍’ സോഫ്റ്റ് വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും അടച്ച് തീര്‍ക്കണം. പിഴ തുക അടക്കാതെ […]
യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര് പിടിയില്‍
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര് പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല് തകര്‍ന്നിരുന്നു. ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്. ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. പ്രതികള്‍ ആക്രമണത്തിന് മുന്‍പും ശേഷവും ചില പ്രകോപന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ […]
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമ പ്രവര്ത്തകന് കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട്തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം വെങ്കിടരാമനും വഫാ ഫിറോസും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പലതവണ […]