India

രാജ്യത്ത് ഇന്ന് 14,313 പേര്‍ക്ക് കൊവിഡ്; ഏഴുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി.

24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 95,89,78,049 ആയി ഉയര്‍ന്നു. ഇന്നലെ 218 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 84 മരണം കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗമുക്തി നിരക്ക് 98. 04 ശതമാനമായി.

84 മരണമുള്‍പ്പെടെ കേരളത്തില്‍ ഇന്നലെ 6,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,16,545 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 11,81,766 പേരുടെ സാമ്പിളുകളാണ് ഇന്നലെ ആകെ പരിശോധിച്ചത്. ആകെ പരിശോധനകളുടെ എണ്ണം 58.50 കോടിയായി. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 4,50,963 പേര്‍ മരണപ്പെട്ടു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 26,342 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.