ഇടുക്കി തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില മോശമായി തുടരുന്നു . കുട്ടി ഇപ്പോള്‍ കോലഞ്ചേരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആണ് റിപ്പോര്‍ട്ട് നല്‍കിയത്. സഹോദരനായ നാലു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . കുട്ടിയുടെ അമ്മയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.
Related News
കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം
കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
സിവില്‍ സര്‍വീസില്‍ തിളക്കമാർന്ന വിജയവുമായി സജാദ്; മുസ്ലിം വിഭാഗത്തിലെ ഉയർന്ന റാങ്ക്
ഭൗതിക പശ്ചാത്തലമല്ല നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പി.മുഹമ്മദ് സജാദ്. തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് മുസ്ലിം വിഭാഗത്തിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയതും സജാദാണ്. അബ്ദുൾ റഹ്മാൻ ഖാദിയ ദമ്പതികളുടെ നാല് മക്കളിൽ മൂത്തവൻ. അധ്യാപകനായിരുന്ന പിതാവാണ് ഐ.എ.എസ് എന്ന മോഹത്തിന് തുടക്കമിട്ടത്. ജീവിതത്തിലൂടെ കടന്നുപോയ പലരും പിന്നീട് പ്രചോദനമായിട്ടുണ്ടെന്ന് സജാദ് പറയുന്നു. പഠിച്ചത് സോഷ്യോളജി ആയിരുന്നെങ്കിലും മലയാള സാഹിത്യമാണ് സിവിൽ സർവീസിനായി […]
തൃക്കാക്കരയില്‍ നിന്നും മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം; അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ മാലിന്യവണ്ടികള്‍ തടയും
ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്പ്പറേഷന് മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പൊലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്പ്പറേഷന് ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടു പോകുന്നില്ല. ഇതാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് കാരണമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്പ്പറേഷന് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നതെന്ന് തൃക്കാക്കര […]