വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വയനാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വൈകില്ല. രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് കെ.മുരളീധരന് പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്ഥിയാകാതിരുന്നാല് അത് നിരാശയുണ്ടാക്കും. വടകരയിലെ പ്രചരണത്തെ ഇത് ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു.