Kerala

24 ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ഇന്നുതുടക്കം

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ്, കേരള നഗര -ഗ്രാമാസൂത്രണ, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും. സംസ്ഥാന ചരക്കുസേവന നികുതി, കേരള പൊതുവില്‍പ്പന നികുതി, കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ലുകള്‍ നാളെ പരിഗണിക്കും. സന്ദര്‍ശക ഗാലറി പ്രവേശനം പരിമിതമായി അനുവദിക്കും.

പ്ലസ്‌വണ്‍ സീറ്റുകളുടെ അപര്യാപതത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പും ഇന്ന് സഭയില്‍ ഉയരും.