രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ടിപിആര്‍ അഞ്ച് ശതമാനം മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നും എന്നാല്‍ സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.
അതിനിടെ വാക്സിന് എടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവേചനമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി വിദേശകാര്യമന്ത്രാലയം ചര്‍ച്ച നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.