India

ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല

ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വർധിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. ( diesel price increased )

20 ദിവസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 93 രൂപ 72 പൈസയാണ്. പെട്രോളിന് 101 രൂപ 41 പൈസയുമാണ്.

മുംബൈയിൽ ഡീസൽ വില 22 പൈസ കൂടി 96.41 രൂപയിലെത്തി. ഡൽഹിയിൽ 20 പൈസയാണ് ഡീസലിന് വർധിച്ചത്. ഇതോടെ ഡൽഹിയിലെ ഡീസൽ വില 88.82 രൂപയായി. കൊൽക്കത്തയിൽ ഡീസൽ വില 91.92 രൂപയാണ്. ചെന്നൈയിൽ ഡീസൽ വില 93.46 രൂപയായി.

ഇന്ധന വില കുറയ്ക്കാനുള്ള പ്രയോഗിക നടപടി ജി.എസ്.ടി പരിധിയിൽ കൊണ്ടുവരികയാണെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കും എന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 54 സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി പുന:ക്രമികരിയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തിരുമാനിച്ചു. ഒൺലൈൻ ഭക്ഷണവിതരണ ആപ്പുകളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തി. വെളിച്ചെണ്ണയുടെ നികുതി വർദ്ധിപ്പിയ്ക്കുന്നത് പിന്നീട് പരിഗണിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.