കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]
അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ എടുത്ത കേസ് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പിയും. ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തമ്മിലുള്ള കൂട്ടുകച്ചവടം മൂലമാണെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. അരൂരിൽ സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് അതിനുദാഹരണമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്നു. മന്ത്രി ജി. സുധാകരനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമാണ് വോട്ടുകച്ചവടത്തിന് ചുക്കാൻ പിടിക്കുന്നതെന്നും ബി.ജെ.പി ജില്ലാ […]
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. […]