India

മികച്ച റോഡുകൾ വേണമെങ്കിൽ പണം നൽകേണ്ടി വരും; ഹൈവേ ടോൾ പിരിവിനെക്കുറിച്ച് നിതിൻ ഗഡ്കരി

മികച്ച റോഡുകൾ വേണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിലെ ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ മറുപടി.

ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ​ മന്ത്രി സന്ദർശനം നടത്തി. നിലവാരമുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും ഇന്ധന ചെലവും കുറയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി – മുംബൈ എക്സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറക്കും. ഒരു ട്രാക്കിന് ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്താൻ ഏകദേശം 48 മണിക്കൂർ എടുക്കും. എന്നാൽ, ഡൽഹി – മുംബൈ അതിവേഗ പാതയിൽ 18 മണിക്കൂർ മാത്രമേ എടുക്കൂ. ഇത്തരത്തിൽ സമയം ലാഭിക്കുന്നതിലൂടെ ബിസിനസ്സ് മെച്ചപ്പെടുത്താനും സാധിക്കുമെന്ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.